അവസാന ശ്വാസം ഈ കാറ്റിലും ജീവന്റെ അവസാന ഭാഗം ഈ മണ്ണിലും അലിയുമ്പോൾ... പെയ്തു തീരുന്ന മഴയോർത്ത് നൃത്തമാടുന്ന മയൂരം പോലെ ഭാഗി നിൽകട്ടെ ഒരു പിടി വാക്കുകൾ...
ഓരോ നിമിഷവും കഥപറയുന്നു ഓർമ്മയായ് മറഞ്ഞവർ ഓർക്കുന്നു ; കണ്മുന്നിൽ, വിരൽതുമ്പിൽ നിന്ന നേരം മിഴികളിൽ നിറഞ്ഞ കൗതുകത്തെ, കാല്പാടുകൾ നിറഞ്ഞ പാതയിലൂടെ എത്തിപ്പിടിക്കാൻ നടന്ന നേരം, വ്യർഥമാം സ്വാർഥ മോഹത്തെയൂട്ടാൻ കൈവെള്ളയിൽ മുറുകെ പിടിച്ച നേരം, ശ്വാസം മുട്ടി പിടയുന്നപോലെ അതിനുള്ളിൽ ജീവൻ പൊലിച്ച നേരം. ഓർമ്മയായ് മറഞ്ഞ നിമിഷമേ, മാപ്പ് ! നിൻ വില അറിഞ്ഞതില്ലയീ ഞാൻ നീയൊരൊർമ്മയായ് മറഞ്ഞ നേരം വരെ. കയ്യിലെത്തും വരെയെന്നും കൗതുകം തന്നെ നീ കാറ്റിൽ മറഞ്ഞൊരപ്പൂപന്താടി പോലെ!