മയൂരം

അവസാന ശ്വാസം ഈ കാറ്റിലും ജീവന്റെ അവസാന ഭാഗം ഈ മണ്ണിലും അലിയുമ്പോൾ... പെയ്തു തീരുന്ന മഴയോർത്ത് നൃത്തമാടുന്ന മയൂരം പോലെ ഭാഗി നിൽകട്ടെ ഒരു പിടി വാക്കുകൾ...

2014 ജനുവരി 1, ബുധനാഴ്‌ച

പ്രകൃതിയുടെ മടിത്തട്ടിലിൽ...


നിൻ മടിത്തട്ടിലിൽ ഞാൻ പിറന്നു,
നിൻ തണലിൽ ഈ ഞാൻ വളർന്നു,
ഈ മരച്ചില്ലകളും ഈ മണ്ണിൻതാളവു-
മെന്നുമെൻ കളിക്കൂട്ടുകാരായി.


നിൻ നിലാപക്ഷികൾ താരാട്ടുപാടി,
നിൻ മടിത്തട്ടിലിൽ ഞാനുറങ്ങി,
ഈ ഇളൻകാറ്റുമീമഴത്തുള്ളികളു-
മെന്നുമെൻ കണ്‍കളിൽ കൗതുകമായി.


നീ കാറ്റായിവന്നെൻ കണ്ണീർ തുടച്ചു,
മഴയായി വന്നെന്നിൽ പുഞ്ചിരി തൂകി,
മഞ്ഞായി വന്നെന്നെ സ്നേഹത്തിൽ മൂടി,
വെയിലായി വന്നിന്നെന്നെയുണർത്തി.  


കാർമേഘങ്ങളിൽ നീ സ്വപ്‌നങ്ങൾ കോർത്തു,
ഇടിമിന്നലായി വന്നെല്ലാം തകർത്തു-
യെന്നോർത്തിരുന്ന നെരം വിളിച്ച്ചു, "നോക്കൂ,
മഴവില്ലിനഴകുള്ള നിന് സ്വപ്നങ്ങൾ നോക്കൂ! "


നീ താങ്ങായി തണലായി എന്നമ്മയായി മാറി,
നിൻ ചിറകിലേറി ഞാൻ ബഹുദൂരം പാറി.
അതെ, നിൻ മടിത്തട്ടിലിൽ ഞാൻ പിറന്നു,
ഇനിയീമടിത്തട്ടിലിൽ മരിക്കട്ടെ ഞാൻ!