മയൂരം

അവസാന ശ്വാസം ഈ കാറ്റിലും ജീവന്റെ അവസാന ഭാഗം ഈ മണ്ണിലും അലിയുമ്പോൾ... പെയ്തു തീരുന്ന മഴയോർത്ത് നൃത്തമാടുന്ന മയൂരം പോലെ ഭാഗി നിൽകട്ടെ ഒരു പിടി വാക്കുകൾ...

ഒരു രസം !

സന്തോഷത്തിന്‍റെ കഥ 
ഞാന്‍ നിങ്ങള്‍ക്കൊരു കഥ പറഞ്ഞുതരാം. നല്ല രസമുള്ളൊരു കഥ. ക്ഷമിക്കണം രസമുണ്ടോ ഇല്ലയോ എന്നുള്ളത് നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. എന്നാല്‍ നമുക്ക് തുടങ്ങാം? 

സന്തോഷത്തിന്‍റെ  കഥ, ഇത് സന്തോഷം എങ്ങനെയുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചെറുകഥയാണ്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ ദുഖങ്ങളും വിഷമങ്ങളും ഒരു പെട്ടിയിലിട്ട്‌, അതൊരു സമ്മാനപ്പൊതികൊണ്ട് മൂടി, ആരെയും സ്പര്‍ശിക്കാന്‍ പോലും സമ്മതിക്കാതെ ... മാറിനിന്ന് സ്വയം ഒരു കൊമാളിയെപോലെ ചിരിക്കില്ലേ?... ആ ചിരി, അതുമാത്രമാണ് ജീവിതത്തിലെ സന്തോഷം !

കഥ ഇഷ്ടമായില്ലേ? ജീവിതത്തില്‍ കരയാന്‍ ഒരുപാട് കാര്യങ്ങളുണ്ട് ... എന്നാല്‍ അതോര്‍ത്ത് കരയുന്നവര്‍ക്കെന്നുമാത്രം. അതെല്ലാം പൊതിഞ്ഞെടുത്ത് "ഇത് ജീവിതം എനിക്ക് സമ്മാനിച്ചത്‌" എന്ന് പറയാന്‍ കഴിയുന്നവര്‍ ചിരിക്കും. അവരെ നോക്കിനിന്നു അസൂയപ്പെട്ടിട്ട് കാര്യമില്ല. ജീവിതം നിങ്ങള്‍ക്ക് സമ്മാനിച്ചത്‌ ഇന്നുമുതല്‍ പെറുക്കിയെടുക്കാന്‍ തുടങ്ങിക്കോളൂ... പൊതിയാന്‍ സഹായിച്ചില്ലെങ്കിലും മാറിനിന്ന് ചിരിക്കാന്‍ ഞാനും കൂടാം...! ഒരു രസം...!    
-റാഷിദ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ