മയൂരം

അവസാന ശ്വാസം ഈ കാറ്റിലും ജീവന്റെ അവസാന ഭാഗം ഈ മണ്ണിലും അലിയുമ്പോൾ... പെയ്തു തീരുന്ന മഴയോർത്ത് നൃത്തമാടുന്ന മയൂരം പോലെ ഭാഗി നിൽകട്ടെ ഒരു പിടി വാക്കുകൾ...

2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

ഒരപ്പൂപ്പന്താടി പോലെ!


ഓരോ നിമിഷവും കഥപറയുന്നു
ഓർമ്മയായ് മറഞ്ഞവർ ഓർക്കുന്നു ;
കണ്മുന്നിൽ, വിരൽതുമ്പിൽ നിന്ന നേരം
മിഴികളിൽ നിറഞ്ഞ കൗതുകത്തെ,
കാല്പാടുകൾ നിറഞ്ഞ പാതയിലൂടെ
എത്തിപ്പിടിക്കാൻ നടന്ന നേരം,
വ്യർഥമാം സ്വാർഥ മോഹത്തെയൂട്ടാൻ
കൈവെള്ളയിൽ മുറുകെ പിടിച്ച നേരം,
ശ്വാസം മുട്ടി പിടയുന്നപോലെ
അതിനുള്ളിൽ ജീവൻ പൊലിച്ച നേരം.
ഓർമ്മയായ് മറഞ്ഞ നിമിഷമേ, മാപ്പ് !
നിൻ വില അറിഞ്ഞതില്ലയീ ഞാൻ
നീയൊരൊർമ്മയായ് മറഞ്ഞ നേരം വരെ.
കയ്യിലെത്തും വരെയെന്നും കൗതുകം തന്നെ നീ
കാറ്റിൽ മറഞ്ഞൊരപ്പൂപന്താടി പോലെ!


2013 മാർച്ച് 7, വ്യാഴാഴ്‌ച

തമസ്സില്‍ മറഞ്ഞ സൗന്ദര്യം


മലരുകള്‍ നിറഞ്ഞ നിറങ്ങളാല്‍ കവിഞ്ഞ 
എന്‍ നിത്രയാത്രയില്‍ കണ്ടുമുട്ടീ ഞാന്‍
തമസ്സില്‍ ജീവിക്കുമൊരു സുഹൃത്തെ,
വര്‍ണ്ണങ്ങള്‍ സ്വപ്നം മാത്രമായൊരു സുഹൃത്തെ. 
നിറങ്ങള്‍ക്കില്ല സൗഹൃദത്തിന്‍ സൗന്ദര്യമെന്നെന്‍ 
സുഹൃത്തിന്‍ സാന്നിധ്യം പടിപ്പിച്ചുയെന്നെ.        
"ശോഭയെന്നും മനോഹരമെന്നുമെല്ലാം പറയുനതെന്തെ-
-ന്നറിയാന്‍ ഇനിയുമൊരുനാള്‍ വരുമോ പതിയേ?"
ആ വാക്കുകള്‍തന്‍ നൊമ്പരം നോവിച്ചുവെന്‍ ഹൃദയത്തെ 
ആഴത്തിലായൊരുപക്ഷേ    അതിലേറെയേറെ.     
വര്‍ണിച്ചു നല്‍കി ഞാന്‍ ഉദിക്കും സൂര്യതേജസ്സിനെ, 
പാരിന്‍ സൗന്ദര്യം എടുത്തുപറയും പച്ചപ്പിനെ, 
ഒഴുകും സൗരഭ്യം വിടര്‍ത്തും മലര്‍വാടികളെ,
തേന്‍ നുകരാന്‍ പാറിനടക്കും ചിത്രശലഭങ്ങളെ, 
മേഘങ്ങള്‍ വിട്ടൊഴിയും ആകാശത്തിലെ മഴവില്ലിനെ,
തിളക്കമാര്‍ന്ന പ്രിയസോടരിയുടെ കണ്ണുകളെ, 
മയങ്ങിപ്പോകും പയ്തങ്ങള്തന്‍ പാല്‍പുഞ്ചിരിയെ,
രാത്രിയില്‍ നക്ഷത്രങ്ങള്‍ പൊതിയും നിലാവിനെ,
അങ്ങുമിങ്ങും വീണുകിടക്കും മഞ്ചാടിക്കുരുകളെ, 
അനന്തമായ് ഒഴുകുന്ന ശാന്ത സാഗരങ്ങളെ.  
''അറിഞ്ഞില്ല ഞാന്‍ വസന്തം പോയ്മറഞ്ഞുവെന്ന്.  
കഴിഞ്ഞില്ല കാണാന്‍ ഈ പ്രതിഭാസങ്ങള്‍, 
കാണുന്നു ഞാനിപ്പോള്‍ നിന്നിലൂടെയെല്ലാം ''
കണ്ടു ഞാന്‍ ആനന്ദത്തിന്‍ പുഞ്ചിരിയാ മുഖത്ത്‌. 
അറിഞ്ഞില്ല ഞാനതയാനിരുന്ന  തിരിനാളമാണെന്ന്.  
മരണമെത്തിയെന്‍ സുഹൃത്തെ വഹിക്കാന്‍.  
മിന്നലായി വന്നു കരിയിച്ചു ആ രാത്രിയില്‍.   
അറിഞ്ഞില്ല ഞാനാപ്രകാശമെന്‍ സുഹൃത്തിന്‍ അന്ത്യശ്വസമാണെന്ന്. 
ജീവിതതാളം നിലച്ചുപോയല്ലോ 
അന്ധനായ്‌ ജനിച്ചന്ധനായ് മരിച്ചോരാളുടെ. 
'' പ്രകാശമേ നിന്നെ കണ്ടിട്ടില്ലല്ലോ ആ സാധു
എന്നിട്ടെന്തേ മിന്നലായ്‌ വന്നു യാത്രയാക്കി ?''

2013 മാർച്ച് 3, ഞായറാഴ്‌ച

രാത്രിമഴ


നിലാവെ മൂടും കാര്‍മേഘമേ
എന്‍ കിനാവില്‍ പെയ്യാന്‍ മഴമേഘമേ
പുഞ്ചിരി തൂകി ആ ചന്ദ്രന്‍ ഈ രാത്രിയില്‍
മിന്നിത്തിളങ്ങി താരങ്ങള്‍ മൌനത്തില്‍ 
എന്‍ വിരലുകളില്‍ തഴുകും മഴത്തുള്ളി
നിന്‍ പുഞ്ചിരിയോ കണ്ണീരോ
ഈ ഇലകളില്‍ ഒഴുകും ഇളംതുള്ളി
നിന്‍ ഹര്ഷമോ പ്രിയ വര്‍ഷമോ
ഈ രാത്രിമഴയില്‍  നിന്നീണം 
ഒരു വീണ പോല്‍ മൃദുലം 
അത് നീ പെയ്തിറങ്ങുമീ നിമിഷം 
ഈ മണ്ണിന്‍ ആനന്ദമായ്
അറിയുന്നു ഞാനീ മെല്ലെ വീശുന്ന സുഗന്ധം 

നിലാവെ മൂടും കാര്‍മേഘമേ
എന്‍ കിനാവില്‍ പെയ്യാന്‍ മഴമേഘമേ
ഒരു ചാരല്‍ മഴയായ് വന്നെത്തി നീ
ഈ പേമാരിയായ് പെയ്തുവോ
അകലരുതീ രാത്രി പുലരുവോളം
നിദ്രയെ ഞാന്‍ അകറ്റിയാലോ
നീ പറയാതെ മാഞ്ഞുപോകയാണോ 
മഴവില്ലുമില്ല സമ്മാനമായ്‌ 
നീ പെയ്തു ചോരുമീ നിമിഷം 
ഈ മണ്ണിന്‍ വിശാധമായ് 
അറിയുന്നു ഞാന്‍ നിന്‍ അവസാനതുള്ളി എന്‍ കണ്ണീരായി  

വേര്‍പാടിന്‍റെ നോവ്‌!!!


കാത്തിരുന്ന കുയിലേ
നീ പാട്ടു പാടാഞ്ഞതെന്തേ ?
ഓര്‍ത്തിരുന്ന ഓര്‍മമകളേ
നിങ്ങള്‍ കഥ പറയാഞ്ഞതെന്തേ ?
സ്നേഹത്തിന്‍ പൂഞ്ചെണ്ടുമായെന്നെ
 മൂടിപ്പുതപ്പിച്ചതെന്തേ?
ഒരിളം കാറ്റ് വീശും പോലെ എന്നോട്
വിട പറഞ്ഞതെന്തേ?
നിങ്ങള്‍ വിട പറഞ്ഞതെന്തേ?
തേന്‍ കുടിച്ചു പാറിപ്പോകും
വണ്ടുകളെന്നപോലെ
സ്നേഹമെല്ലാം വാരിക്കോരി
അകലുന്നതെന്തുകൊണ്ട്?
എന്നെ പിരിയുന്നതെന്തുകൊണ്ട്?
നിലാവില്‍ പൊലിഞ്ഞുപോയ
സൂര്യനെ കാത്തിരിക്കും
നീരജമെന്നപോലെ
കണ്ണീരുമായ്  കാത്തിരിപ്പൂ
ഞാന്‍ നിന്‍ കണ്ണെത്താ
 ദൂരത്ത്‌...!
മഴവില്ലു പോലെ നീ മലരേ
നിന്‍ സുഗന്ധം  വീശുന്നു അരികേ
മാഞ്ഞുപോകുമ്പോള്‍ മെല്ലെ
പുഞ്ചിരി അകലുന്നു വെറുതേ
കാരണം പറയാതിരുന്നു ഹൃദയം
നിശബ്ദത മാത്രമായി എങ്ങും
നോവിന്‍റെ  നീരായ കണ്ണീരും 
 കുഴിച്ചെടുത്തതോര്‍മ്മകള്‍ മാത്രം
പുഞ്ചിരിച്ചു ഞാനറിയാതെ
അകാരണം കലഹിച്ച നമ്മെ ഓര്‍ത്ത്‌
നൊമ്പരങ്ങളിലും മനസ്സെന്നോട് മന്ത്രിച്ചു
ഒത്തുച്ചേരും വീണ്ടും ; കണ്ടുമുട്ടാനിനിയും
എന്നുമെന്‍ സ്വപ്നം
നിന്‍ സമാധാനം.

മൗനാനുവാദം


കരഞ്ഞിരുന്നെങ്കിലും നിന്‍ മിഴികളില്‍ നിറയും
മൗനതിന്നര്‍ത്ഥം പറഞ്ഞില്ല നീ.
പറഞ്ഞിരുന്നെങ്കിലും നിന്‍ വാക്കുകളില്‍ മറയും
മൗനതിന്നര്‍ത്ഥം അറിഞ്ഞില്ല ഞാന്‍.
അറിയാതെയെങ്കിലും അറിയുവാന്‍ ആശിച്ചു
മൗനത്തിലൂടെ പറയുന്നതെന്തു നീ.
അറിഞ്ഞിരുന്നെങ്കിലും കേള്‍ക്കുവാന്‍മോഹിച്ചു
മൗനതിന്നര്‍ത്ഥം പറയുവാന്‍ നീ.
പറഞ്ഞില്ലയെങ്കിലും അറിയാതറിഞ്ഞു  ഞാന്‍ നിന്‍
മൗനമെന്നോടുള്ള മൗനാനുവാദമെന്നു.
കേള്‍കാതിരുന്നതും പറയാതറിഞ്ഞതും മറയാതിരുന്നൊരീ  മൗനതിന്നര്‍ത്ഥം.