കാത്തിരുന്ന കുയിലേ
നീ പാട്ടു പാടാഞ്ഞതെന്തേ ?
ഓര്‍ത്തിരുന്ന ഓര്‍മമകളേ
നിങ്ങള്‍ കഥ പറയാഞ്ഞതെന്തേ ?
സ്നേഹത്തിന്‍ പൂഞ്ചെണ്ടുമായെന് നെ
മൂടിപ്പുതപ്പിച്ചതെന്തേ?
ഒരിളം കാറ്റ് വീശും പോലെ എന്നോട്
വിട പറഞ്ഞതെന്തേ?
നിങ്ങള്‍ വിട പറഞ്ഞതെന്തേ?
തേന്‍ കുടിച്ചു പാറിപ്പോകും
വണ്ടുകളെന്നപോലെ
സ്നേഹമെല്ലാം വാരിക്കോരി
അകലുന്നതെന്തുകൊണ്ട്?
എന്നെ പിരിയുന്നതെന്തുകൊണ്ട്?
നിലാവില്‍ പൊലിഞ്ഞുപോയ
സൂര്യനെ കാത്തിരിക്കും
നീരജമെന്നപോലെ
കണ്ണീരുമായ് കാത്തിരിപ്പൂ
ഞാന്‍ നിന്‍ കണ്ണെത്താ
ദൂരത്ത്...!
മഴവില്ലു പോലെ നീ മലരേ
നിന്‍ സുഗന്ധം വീശുന്നു അരികേ
മാഞ്ഞുപോകുമ്പോള്‍ മെല്ലെ
പുഞ്ചിരി അകലുന്നു വെറുതേ
കാരണം പറയാതിരുന്നു ഹൃദയം
നിശബ്ദത മാത്രമായി എങ്ങും
നോവിന്‍റെ നീരായ കണ്ണീരും
കുഴിച്ചെടുത്തതോര്‍മ്മകള്‍ മാത്രം
പുഞ്ചിരിച്ചു ഞാനറിയാതെ
അകാരണം കലഹിച്ച നമ്മെ ഓര്‍ത്ത്
നൊമ്പരങ്ങളിലും മനസ്സെന്നോട് മന്ത്രിച്ചു
ഒത്തുച്ചേരും വീണ്ടും ; കണ്ടുമുട്ടാനിനിയും
എന്നുമെന്‍ സ്വപ്നം
നിന്‍ സമാധാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ