കരഞ്ഞിരുന്നെങ്കിലും നിന് മിഴികളില്‍ നിറയും
ആ മൗനതിന്നര്‍ത്ഥം പറഞ്ഞില്ല നീ.
പറഞ്ഞിരുന്നെങ്കിലും നിന് വാക്കുകളില്‍ മറയും
ആ മൗനതിന്നര്‍ത്ഥം അറിഞ്ഞില്ല ഞാന്‍.
അറിയാതെയെങ്കിലും അറിയുവാന്‍ ആശിച്ചു
ഈ മൗനത്തിലൂടെ പറയുന്നതെന്തു നീ.
അറിഞ്ഞിരുന്നെങ്കിലും കേള്‍ക്കുവാന്‍ മോഹിച്ചു
ഈ മൗനതിന്നര്‍ത്ഥം പറയുവാന്‍ നീ.
പറഞ്ഞില്ലയെങ്കിലും അറിയാതറിഞ്ഞു ഞാന്‍ നിന്
മൗനമെന്നോടുള്ള മൗനാനുവാദമെന്നു.
കേള്കാതിരുന്നതും പറയാതറിഞ്ഞതും മറയാതിരുന്നൊരീ മൗനതിന്നര്‍ത്ഥം.

ഉറങ്ങുന്നവനെ പെട്ടെന്ന് ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനെ ഉണര്താനാവില്ലാലോ. അറ്നിഞ്ഞിട്ടും അറിയതവനെപ്പോലെ നടിക്കുന്നവനെ എന്ത് ചെയ്യാന്‍ കഴിയും.... ;)
മറുപടിഇല്ലാതാക്കൂ