മയൂരം

അവസാന ശ്വാസം ഈ കാറ്റിലും ജീവന്റെ അവസാന ഭാഗം ഈ മണ്ണിലും അലിയുമ്പോൾ... പെയ്തു തീരുന്ന മഴയോർത്ത് നൃത്തമാടുന്ന മയൂരം പോലെ ഭാഗി നിൽകട്ടെ ഒരു പിടി വാക്കുകൾ...

2013 മാർച്ച് 3, ഞായറാഴ്‌ച

മൗനാനുവാദം


കരഞ്ഞിരുന്നെങ്കിലും നിന്‍ മിഴികളില്‍ നിറയും
മൗനതിന്നര്‍ത്ഥം പറഞ്ഞില്ല നീ.
പറഞ്ഞിരുന്നെങ്കിലും നിന്‍ വാക്കുകളില്‍ മറയും
മൗനതിന്നര്‍ത്ഥം അറിഞ്ഞില്ല ഞാന്‍.
അറിയാതെയെങ്കിലും അറിയുവാന്‍ ആശിച്ചു
മൗനത്തിലൂടെ പറയുന്നതെന്തു നീ.
അറിഞ്ഞിരുന്നെങ്കിലും കേള്‍ക്കുവാന്‍മോഹിച്ചു
മൗനതിന്നര്‍ത്ഥം പറയുവാന്‍ നീ.
പറഞ്ഞില്ലയെങ്കിലും അറിയാതറിഞ്ഞു  ഞാന്‍ നിന്‍
മൗനമെന്നോടുള്ള മൗനാനുവാദമെന്നു.
കേള്‍കാതിരുന്നതും പറയാതറിഞ്ഞതും മറയാതിരുന്നൊരീ  മൗനതിന്നര്‍ത്ഥം.

1 അഭിപ്രായം:

  1. ഉറങ്ങുന്നവനെ പെട്ടെന്ന് ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനെ ഉണര്താനാവില്ലാലോ. അറ്നിഞ്ഞിട്ടും അറിയതവനെപ്പോലെ നടിക്കുന്നവനെ എന്ത് ചെയ്യാന്‍ കഴിയും.... ;)

    മറുപടിഇല്ലാതാക്കൂ