നിലാവെ മൂടും കാര്‍മേഘമേ
എന്‍ കിനാവില് പെയ്യാന്‍ മഴമേഘമേ
പുഞ്ചിരി തൂകി ആ ചന്ദ്രന് ഈ രാത്രിയില്‍
മിന്നിത്തിളങ്ങി താരങ്ങള്‍ മൌനത്തില്‍
എന്‍ വിരലുകളില്‍ തഴുകും മഴത്തുള്ളി
നിന് പുഞ്ചിരിയോ കണ്ണീരോ
ഈ ഇലകളില്‍ ഒഴുകും ഇളംതുള്ളി
നിന് ഹര്ഷമോ പ്രിയ വര്‍ഷമോ
ഈ രാത്രിമഴയില്‍ നിന്നീണം
ഒരു വീണ പോല്‍ മൃദുലം
അത് നീ പെയ്തിറങ്ങുമീ നിമിഷം
ഈ മണ്ണിന് ആനന്ദമായ്
അറിയുന്നു ഞാനീ മെല്ലെ വീശുന്ന സുഗന്ധം
നിലാവെ മൂടും കാര്‍മേഘമേ
എന്‍ കിനാവില് പെയ്യാന്‍ മഴമേഘമേ
ഒരു ചാരല് മഴയായ് വന്നെത്തി നീ
ഈ പേമാരിയായ് പെയ്തുവോ
അകലരുതീ രാത്രി പുലരുവോളം
നിദ്രയെ ഞാന്‍ അകറ്റിയാലോ
നീ പറയാതെ മാഞ്ഞുപോകയാണോ
മഴവില്ലുമില്ല സമ്മാനമായ്
നീ പെയ്തു ചോരുമീ നിമിഷം
ഈ മണ്ണിന് വിശാധമായ്
അറിയുന്നു ഞാന്‍ നിന് അവസാനതുള്ളി എന്‍ കണ്ണീരായി

Truly Great!
മറുപടിഇല്ലാതാക്കൂ